Skip to main content

Posts

വിരല്‍ത്തുമ്പിലെ ഫല പ്രഖ്യാപനം

നൈന മെഹ്‌റിന്‍ കലോത്സവ റിസള്‍ട്ടുകള്‍ ഇതുവരെ തകരാറൊന്നും കൂടാതെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഐ . ടി റൂം , ഹൈസ്കൂള്‍ അധ്യാപകനായ അസ്‌കര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഭംഗിയായി നീങ്ങി കൊണ്ടിരിക്കുകയാണ് . സുരാജ് , നിസാര്‍ , ഇര്‍ഷാദ് വെള്ളിയോട് എച്ച് . എസ് . എസിലെ ടെക്‌നിക്കല്‍ അസി . മുനീര്‍ കെ തുടങ്ങിയ വിദഗ്‍ദരായ ഐ . ടി അധ്യാപകരുടെ പൂര്‍ണ്ണ പങ്കാളിത്തവും ഈ ടീമിനുണ്ട് . നവംബര്‍ ഒന്ന് മുതല്‍ ഇന്ന് വരെ രാവിലെ ഒമ്പത് മുതല്‍ രാത്രി പതിനൊന്ന് വരെ പൂര്‍ണ്ണമായി ആറ് കമ്പ്യൂട്ടറുകളുടെ സഹായത്തോടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളൊന്നുമില്ലാതെ തുടരുന്നുണ്ടെന്ന് കോ - ഓര്‍ഡിനേറ്റര്‍ അഭിപ്രായപ്പെട്ടു .
Recent posts

ക്രസന്റിന്റെ വാനമ്പാടിക്ക് ശിഷ്യരുടെ ആദരം

കടമുറ്റം: നാദാപുരം സബ് ജില്ല സ്കൂൾ കലോത്സവ വേദി ആസ്വദിക്കാൻ എത്തിയ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ സംഗീത അധ്യാപക ശോഭന കുമാരി ടീച്ചർക്ക് പഴയ ശിഷ്യരുടെ ആദരവ്. എസ് എസ് സി 1987 ബാച്ചിന്റെ നേതൃത്വത്തിലാണ് ടീച്ചറെ ആദരിച്ചത്. ബാച്ച് കോർഡിറേറ്റർ വിപി ബഷീറിന്റെ കടയിൽ നടന്ന ചടങ്ങ് ഗുരു ശിഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.

കലോത്സവ വേദിയിൽ അക്ഷര പെയ്ത്തായി സൃഷ്ടി

സ്വന്തം ലേഖകൻ എഴുത്തുമുറ്റം: ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്ഷരമുറ്റത്ത് കൗമാര നാദാപുരം സർഗ പ്രഹർഷം തീർക്കുമ്പോൾ ആഹ്ലാദ നിമിഷങ്ങളെ ഒപ്പിയെടുത്ത് അക്ഷര ഹർഷം തീർക്കുകയാണ് മീഡിയ സെന്റർ. കലോത്സവ വേദികളിലെ വൈവിധ്യങ്ങളെ ഏകോപിപ്പിക്കുകയും അത് പുറം ലോകത്തെ അറിയിക്കുകയും മാറ്റുരക്കുന്ന പ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്ത് മീഡിയ സെന്റർ പ്രസിദ്ധീകരിക്കുന്ന 'സൃഷ്ടി' ശ്രദ്ധേയമായി. ആയിരങ്ങളിലേക്ക് കലോത്സവ ആഹ്ലാദങ്ങൾ ചൂടപ്പം പോലെ എത്തിക്കുന്ന സൃഷ്ടിക്ക് ഓൺ ലൈനിലടക്കം നിരവധി വായനക്കാരുണ്ട്. കലോത്സവത്തിന്റെ ആറ് വേദികളിലും സൃഷ്ടി പ്രതിനിധികളുടെ സാനിധ്യമുണ്ട്. വാർത്തകളും ചിത്രങ്ങളും ഒപ്പിയെടുത്ത് മീഡിയ സെന്ററിലെ ഡെസ്ക്കിൽ എത്തിക്കുകയും പിന്നെ ഡിടിപി ചെയ്ത് ലേ ഔട്ട് ഡിസൈനും പൂർത്തിയാക്കി വായനക്കാരിലേക്ക് എത്തുകയുമാണ്. മികവ് തെളിയിക്കുന്ന മത്സരാർത്ഥികളെ ഇന്റർവ്യു നടത്താനും മീഡിയ സെന്ററിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മൂന്നാം ലക്കം സൃഷ്ടിയുടെ പ്രകാശനം വേദി രണ്ടിൽ  പ്രമുഖ ചലച്ചിത്ര താരം സുധീഷ് കൃഷ്ണ പത്രാധിപർ മുഹമ്മദ് പി പിക്ക് നൽകി നിർവ്വഹിച്ചു. സൃഷ്ടി സഹ പത്രാധിപർമാരാ

കുട്ടിപ്പാട്ടുകാരി തൊട്ടതെല്ലാം പൊന്നാക്കുന്നു

റുഹ്‌മ ഫാത്തിമ പങ്കെടുത്തതിനെല്ലാം ഒന്നാം സ്ഥാനം നേടി ക്രസന്റ് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി നഹ്‌ല എ.കെ സബ്‌ജില്ല വേദിയില്‍ തിളങ്ങി നില്‍ക്കുന്നു.ഉറുദു പദ്യം,ഉറുദു സംഘഗാനം, അറബി പദ്യം എന്നീ ഇനങ്ങളിലാണ് നഹ്‌ല ഒന്നാം സ്ഥാനം നേടിയത്.                     ആലത്താങ്കണ്ടിയില്‍ ഉവൈസിന്റേയും സാബിറയുടേയും മകളായ നഹ്‌ല സ്വയം പരിശീലിച്ച് കൊണ്ടാണ് എല്ലാ വിജയങ്ങളും കൊയ്‌തത്.എട്ടാം ക്ലാസ്സ് മുതല്‍ തന്നെ ക്രസന്റ് ഹൈസ്കൂളില്‍ പഠിച്ചു തുടങ്ങിയ നഹ്‌ല കുന്നത്ത് മൊയ്‌ത‌ു മാസ്റ്റര്‍, ആരിഫ ടീച്ചര്‍ എന്നിവരോട് സന്തോഷപൂര്‍വ്വം കടപ്പാട് അറിയിച്ചു.പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരു പോല മികച്ചുനില്‍ക്കുകയാണ് ഈ കൊച്ചു ഗായകി.കഴിഞ്ഞ വര്‍ഷം സബ്‌ജില്ലാ,ജില്ലാ കലാമേളകളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.കുഞ്ഞു നാളിലേ പ്രതിഭ തെളിയിച്ച നഹ്‌ലക്ക് കൂടുതല്‍ പരിശീലനം നല്‍കാന്‍ ആവശ്യമായതെല്ലാം ചെയ്തു കൊടുക്കുമെന്ന് രക്ഷിതാക്കള്‍ മീഡിയാ സെന്ററുമായി നടന്ന അഭിമുഖത്തില്‍ പറഞ്ഞു.

നവരസങ്ങളിലമര്‍ന്ന് വേദി 2

നൈന മെഹ്റിന്‍ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദി രണ്ടില്‍ ആണ്‍കുട്ടികളുടെ മോണോ ആക്‌ട് മത്സരം അരങ്ങേറി.ഓരോ ഭാവങ്ങളും കന്മയത്വത്തോടെ അവതരിപ്പിച്ച് മത്സരാര്‍ത്ഥികള്‍ സദസ്സ് കീഴടക്കി.ഓരോ പ്രകടനവും സസൂക്ഷ്‌മം വീക്ഷിച്ച് സുഗന്ധ് കൈവേലി,ഇ.പി സജീവന്‍, സുധീഷ് കൃഷ്‌ണ എന്നിവര്‍ വളയം സ്കൂളിന്റെ അദില്‍ കൃഷ്‌ണയെ ഒന്നാം സ്ഥാനക്കാരനായി പ്രഖ്യാപിച്ചു.ക്രസന്റിന്റെ മുനീറിനാണ് രണ്ടാം സ്ഥാനം.

സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം

 നാദാപുരം ഉപജില്ല കലോത്സവത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം വിതരണം ചെയ്യാനായി സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സ്കൂൂള്‍ ഓഫീസില്‍ ഒരുക്കിയിരിക്കുന്നു.റസീന എ.ടി, സല്‍മ ,റംല,ഖൈറുന്നിസ എന്നീ സ്കൂള്‍ അധ്യാപികമാരാണ് കൗണ്ടറിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.PTA പ്രസിഡന്റ് കല്ലില്‍ മൊയ്‌ത‍ു ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാളായ എന്‍.കെ മൂസ്സ മാസ്റ്ററുടെ സാന്നിധ്യത്തില്‍ സര്‍ട്ടി‌ഫിക്കറ്റ് കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഓരോ മത്സരത്തിന്റെയും ഫലം പുറത്ത് വരുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുകയും അപ്പപ്പോള്‍ തന്നെ വിതരണം ചെയ്യുകയും ചെയ്യുന്നു.മറ്റു കലാമേളകളില്‍ നിന്ന് വ്യത്യസ്ഥമായി അതിവേഗത്തില്‍ നടത്തപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ അധ്യാപികമാര്‍ അഭിമാനം പ്രകടിപ്പിച്ചു.

സ്വപ്നത്തിനരികെ ക്രസന്റ്

മനസ്സില്‍ പൂത്തിരി കത്തിച്ച് വീണ്ടും ഒരു ഉപജില്ല കലോത്സവം ക്രസന്റിന്റെ തിരുമുറ്റത്ത് . കാത്തിരിപ്പിനൊടുവില്‍ വീണു കിട്ടിയ നിധി പോലെ 2018-19 വര്‍ഷത്തെ ഉപജില്ല കലോത്സവം ആഘോഷ തിമിര്‍പ്പിന്റെ പൂത്തിരികത്തിച്ച് ക്രസന്റുകാര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ് . നാദാപുരം ഉപജില്ലയിലെ മികച്ച കലാ പ്രതിഭകള്‍ കലാ വേദി ചവിട്ടാന്‍ ക്രസന്റിലെത്തുന്നത് 9 ഹൈസ്കൂളുകളിലും എട്ട് ഹയര്‍സെക്കന്ററികളിലും നിന്നായി ആയിരത്തിയൊരുനുറില്‍ പരം കലാപ്രതിഭകളാണ് തങ്ങളുടെ കലാ വിരുതുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള ആദ്യ ‍പടിയായ ഉപജില്ല കലോത്സവം നാദാപുരത്തിന്റെ കുരുന്നു പ്രതിഭകള്‍ ക്രസന്റിന്റെ മണ്ണില്‍ തിമിര്‍ത്താടാനുള്ള പടയൊരുക്കത്തിലാണ് . 7,8 ദിവസങ്ങളിലായി അരങ്ങേറുന്ന ഉപജില്ല കലോത്സവം മനസ്സിലെ മായാത്ത ഓര്‍മ്മയായി മാറ്റാനുള്ള പരിശ്രമത്തിലാണ് ക്രസന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് . കലോത്സവ വിവരങ്ങള്‍ തത്സമയം അറിയിക്കാനായി സൃഷ്ടിയും ഇന്‍ക് ഇന്‍ ഇംഗ്ലീഷും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു .